വര്‍ണ്ണങ്ങളുടെ കൂട്ടുകാരി

Posted: February 17, 2013 in Life, Love, Malayalam, Pain
Tags: , , , , ,

 എന്നില്‍ നിന്നും നിന്നിലേക്കുള്ള അകലം ഒരു വര്‍ണ്ണമാണ്. ഞാന്‍ ഏത്  നീ ഏത് എന്നറിയാന്‍ പറ്റാത്ത വിധം അലിഞ്ഞു ചേരുന്നതും ഒരു വര്‍ണ്ണം. അങ്ങനെ എത്ര എത്ര വര്‍ണ്ണങ്ങള്‍ക്ക് അപ്പുറമാണ് നീയും ഞാനും ഉള്ള ഈ ലോകം ?

വര്‍ണ്ണങ്ങള്‍ ഇല്ലാത്ത ഒരു ജീവിതം ഓര്‍ത്ത് നോക്കിയിട്ടുണ്ടോ ? അങ്ങനെ ജീവിക്കുന്ന എത്രപേരുണ്ടെന്ന് നിനക്കറിയാമോ? അവര്‍ക്ക് വര്‍ണ്ണങ്ങള്‍ കാട്ടിക്കൊടുക്കാന്‍ നീ ശ്രമിച്ചിട്ടുണ്ടോ? ഇല്ല അല്ലേ ? 
 
നിനക്കു ഭയമാണെന്ന് എനിക്കറിയാം. വര്‍ണ്ണങ്ങള്‍ നഷ്ടമായാലോ എന്ന ഭയം. ഒരു തീനാളം ഊതി കേടുതുന്നതിനെകാട്ടിലും എളുപ്പം എരിഞ്ഞടങ്ങുന്ന ഈ ജീവിതത്തില്‍ ഭയത്തിനിടം  ഉണ്ടോ? നീ എന്തിനേ ഭയക്കുന്നു? എന്തിനു?
 
കാലം കാണിച്ചു തരുന്ന വര്‍ണ്ണങ്ങള്‍ നമുക്ക് പങ്കിടാം എല്ലാപേരുമായി . അങ്ങനെ ഒരു നൂറായിരം വര്‍ണ്ണങ്ങള്‍ കൊണ്ട് ഈ ജീവിതം നിറയ്ക്കാം. 
 
പാഴ്സ്വപ്നം ആണെങ്കിലും നമ്മള്‍ സ്വപ്‌നങ്ങള്‍ കാണുന്നില്ലേ? അത് പോലെ ഇതും നമ്മുടെ ഒരു സ്വപ്നമാക്കം. 
  പക്ഷേ വര്‍ണ്ണങ്ങള്‍ എങ്ങിനെയാണ് പറഞ്ഞു കൊടുക്കുക? എന്‍റെ വര്‍ണ്ണങ്ങള്‍ നിനക്കും വര്‍ണ്ണങ്ങള്‍ ആകണം എന്നില്ല. മിഴിനീരില്‍ കലര്‍ന്ന കരിമഷിയുടെ വര്‍ണ്ണം എനിക്ക് മനപ്പാടമാണ്. നീയാകട്ടെ ആ സ്പടികമുത്തുകള്‍ പൊഴിയുമ്പൊഴെക്കും എങ്ങോ നടന്നകലും .

അകലങ്ങള്‍ക്കപ്പുറം
നീയും ഞാനും കാണുന്ന വര്‍ണ്ണങ്ങള്‍ ഒന്നാകണം എന്ന് ശാട്യം പിടിക്കാന്‍ ഒക്കില്ല. 
അകലങ്ങളില്‍ ഉള്ള നിന്നെക്കാള്‍ പ്രിയം അടുത്തു വന്നു എന്റെ കണ്ണുനീര്‍ തുടയ്ക്കുന്ന എന്‍റെ പ്രിയ സുഹൃത്തിനെയാണ്. നീ വര്‍ണ്ണങ്ങള്‍ ഇല്ലാത്ത ഒരു വര്‍ണ്ണമായി മാറുമ്പോഴും എന്‍റെ ഓര്‍മകളില്‍ അത് മറ്റൊരു വര്‍ണ്ണമായി പ്രതിഫലിക്കുന്നു. 
 
കാലോച്ചയുടെ വര്‍ണ്ണവും കുപ്പിവളയുടെ വര്‍ണ്ണവും കേട്ടറിയുന്ന എത്രപേരുണ്ടെന്നു അറിയാമോ? അത് കണ്ടു നീ ചിരിക്കുമ്പോഴും കരയുന്ന എത്രപേര്‍../… …. .എന്നിരുന്നാലും വര്‍ണ്ണങ്ങള്‍ക്ക് അതീതം ഒരു ജീവിതം ആലോചിക്കാന്‍ എനിക്കാവില്ല.
 
കണിക്കൊന്നയും ഓണസദ്യയും പുലിക്കളിയും തുമ്പിതുള്ളലും എല്ലാം കൊണ്ട് വര്‍ണ്ണശബളമായ കുട്ടിക്കാലവും മുല്ലയും തൊടുകുറിയും തുളസിയും കസവും പൊലിയുന്ന യൗവ്വനവും എല്ലാം എനിക്ക് പ്രിയമേറിയതായിമാറി. അപ്പോഴും റോസയും ചോക്ലേറ്റും വാങ്ങ്മയ ചിത്രങ്ങള്‍ കൊണ്ട് കോര്‍ത്ത്‌ എടുത്ത എഴുത്തുകളും ഒക്കെയായി നീ എന്‍റെ മുന്നില്‍ വരുമായിരുന്നു . ഇന്ന് ഞാന്‍ ആ ഇന്നലകളിലെ നിന്നെ എന്നെന്നേയ്ക്കുമായി മുറിച്ചുമാറ്റുമ്പോള്‍ നിനക്ക് വേദനയാകും എന്നറിയാം. ആ വേദനയുടെ വര്‍ണ്ണങ്ങള്‍ നിനക്ക് നേര്‍ന്നുകൊണ്ട് നടന്നകലുംബോഴും ഒരു വേദന ഞാന്‍ കടിച്ചമര്‍ത്തുകയായിരുന്നു .

വര്‍ണ്ണങ്ങളുടെ കൂട്ടുകാരി ആയി ജീവിക്കുന്നതാണ് എന്നെ ഞാനാക്കുന്ന വര്‍ണ്ണം എന്നു ഞാനറിയുന്നു. വേദനകളും സന്തോഷങ്ങളും എല്ലാം വര്‍ണ്ണങ്ങളായി കണ്ടുകൊണ്ടു ഞാന്‍ മുന്‍പോട്ടു നടക്കുന്നു. കൂടെ വരുന്നോ?

 

 
 

©

Comments
  1. Gautam Sudev says:

    evideyokeyo enthokoyo oru apakatha

  2. Nandini says:

    My guessing doesn’t address what you saw wrong in this one. . 🙂 I have my own sets of wrongs and rights.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s