ഉത്തരം

Posted: October 5, 2016 in Uncategorized

nan1

മരണം നിശബ്ദത ആണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ ഇപ്പോൾ അതോടടുക്കുംതോറും ഒരു ബഹളം അയി തോന്നുന്നു. ശബ്ദകോലാഹലം. ആത്‌മാവിന്റെ കലഹവും ഗേഹത്തിന്റെ വിരഹവും ഉൾക്കൊണ്ട് മുന്നോട്ടു പോകാനുള്ളൊരു ബഹളം.കണ്ണടയ്ക്കുമ്പോൾ നിങ്ങളെ ചുറ്റിപറ്റി എല്ലാവരും കലഹിക്കുകയാണ്: ചിലർ സമ്പത്തിനെ  ചൊല്ലി, ചിലർ ശരീരത്തിന്, ചിലർ മാംസത്തിന്, ചിലർ നിങ്ങളിലെ പ്രേക്ഷകനു വേണ്ടി. അൽപം പഴംചോറും ഉപ്പും പുളിയും മുളകും കൊതിക്കുന്ന ആത്‌മാവ്‌ അവിടെ മൃത്യു വരിക്കുന്നു, നിങ്ങളെ ഇല്ലാതെ ആക്കിയ ആ കലഹങ്ങളുടെ നടുവിൽ നിങ്ങളുടെ ആത്‌മാവിന്റെ ശവം മണ്ണോടലിയുന്നു. നിങ്ങൾക്കുമേലുള്ള അവകാശങ്ങൾ മാത്രം വേണ്ടുള്ള , നിങ്ങളെ വേണ്ടാത്ത നിങ്ങളുടെ ജനത നിങ്ങളുടെ  ആത്‌മാവിന്റെ ശവക്കല്ലറ പിഴുതെറിയുന്നു. ഇതോ മരണം? എന്ത് നിശ്ശബ്ദതയെക്കുറിച്ചാണ് നിങ്ങൾ ഈ സംസാരിക്കുന്നതു? ഒരു “സാധാരണക്കാരനു” നിരക്കാത്ത ഒന്നിനെക്കുറിച്ച് , അല്ലെ?

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s